വടകരയില്‍ സിപിഐ (എം) പ്രവര്‍ത്തകരുടെ വീടിന് നേരെ കല്ലേറ്

239

വടകര: വടകരയില്‍ സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടിന് നേരെ കല്ലേറ്. സി പി ഐ (എം) പ്രവര്‍ത്തകനായ ഷാജിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകളും, വീടിന്റെ ജനല്‍ ഗ്ലാസുകളും കല്ലേറില്‍ തകര്‍ന്നു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുളള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗമാണ് വീടുകള്‍ക്ക് നേരെയുളള ആക്രമണങ്ങളെന്ന് സി പി ഐ (എം) നേതൃത്വം ആരോപിച്ചു.

NO COMMENTS