കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയിലും കടല്‍ക്ഷോഭം രൂക്ഷമാകുന്നു. കൊച്ചി ചെല്ലാനത്ത് പല ഭാഗത്തും കടല്‍ കരയിലേക്ക് കയറി. തീരപ്രദേശത്തെ അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
പൊലീസും സുരക്ഷാ സംഘവും ചേര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.