ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ 9 മുതല്‍ 10 വരെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌ക്കരിക്കും

316

തിരുവനന്തപുരം: കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ 9 മുതല്‍ 10 വരെ ഒ.പി ബഹിഷ്‌ക്കരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
മീസില്‍സ് റുബല്ല പ്രതിരോധയജ്ഞം പുരോഗമിക്കവെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്തും കാസര്‍കോടും തൃശൂരുമാണ് ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്. അക്രമം നടത്തിയവരെ ആശുപത്രി സംരക്ഷണ നിയമമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

NO COMMENTS