യെമനില്‍ ഹൂദി വിമത നേതാവ് അലി അബ്ദുല സലേ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

262

റിയാദ്: യെനില്‍ ഹൂദി വിമതര്‍ക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. യെമന്‍ മുന്‍ പ്രസിഡന്റും ഹൂദി വിമത നേതാവുമായ അലി അബ്ദുല്ല സലേ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹൂദി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. യെമന്‍ സമൂഹമാധ്യമങ്ങളില്‍ സലേയുടെ മൃതുശരീരത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. സലേയുടെ മരണം ഇതുവരെ സ്വതന്ത്ര ഏജന്‍സിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS