ഗാന്ധിനഗർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ നിന്ന് അസാധുവാക്കിയ നോട്ടുകൾ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ശനിയാഴ്ച്ചയാണ് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകൾ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്.
ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം.