ഗുവാഹത്തി : ആസാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ആസാമിലെ കോക്രജാര്‍ ജില്ലയിലെ ദം ബസാര്‍ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബോഡോലാന്റ് (എന്‍ഡിഎഫ്ബി) തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിമുതല്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.