തൃശൂര്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

189

തൃശൂര്‍: തൃശൂരില്‍ സ്വാശ്രയ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥി ഗൗതം കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച്ച മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ സ്‌കൂളിനു സമീപം നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സ്‌കുള്‍ കോമ്പൗണ്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ ദൂരെ മാറിയാണ് ജഡം കിടന്നിരുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്‌കൂളായിരുന്നിട്ടും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്നലെ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. മാത്രമല്ല സ്‌കൂളിന്റെ മതില്‍ക്കെട്ട് തനിയെ ചാടിക്കടന്ന് കുട്ടി പോകാനുള്ള സാധ്യത കുറവാണെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

NO COMMENTS