ഇസ്രായേലുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി

323

ന്യൂഡല്‍ഹി: ഇസ്രായേലിലെ റാഫേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി. 1600 സ്പൈക്ക് മിസൈലുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ റിസര്‍ച്ച് വിഭാഗത്തിനു തന്നെ റാഫേല്‍ നല്‍കുന്നതിനെക്കാള്‍ ആധുനിക രീതിയിലുള്ള സ്പൈക്ക് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പ്രതിരോധ മന്ത്രാലയം കരാര്‍ റദ്ദാക്കിയത്. ഇന്ത്യയുമായുള്ള കരാര്‍ റദ്ദാക്കിയതില്‍ ഖേദമുണ്ടെന്നും എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ കൈമാറാന്‍ തങ്ങള്‍ എപ്പോഴും സജ്ജമാണെന്നും റാഫേല്‍ കമ്പനി പ്രതികരിച്ചു.

NO COMMENTS