കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത

375

തിരുവനന്തപുരം : കേരള തീരത്തിനടുത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത. ആറു മീറ്റര്‍ വരെ ഉയരത്തില്‍ വരെ തിരയടിക്കാന്‍ സാധ്യത. തീരത്ത് നിന്നും പത്തു കിലോമീറ്റര്‍ ദൂരെ വരെ തിരമാല എത്താന്‍ സാധ്യതയുണ്ട്. കൊല്ലം,ആലപ്പുഴ, തൃശൂര്‍, കൊച്ചി തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലവാസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

NO COMMENTS