48 മണിക്കൂർ ടെലിവിഷൻ പ്രചാരണം പാടില്ല – അച്ചടി മാധ്യമങ്ങളിൽ മുൻകൂർ അനുമതി ആവശ്യം

169

വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അച്ചടി മാധ്യമങ്ങളിൽ ഇക്കാലയളവിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ സംസ്ഥാന/ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി ( MCMC ) യുടെ മുൻകൂർ അനുമതി വാങ്ങണം. കേരളത്തിൽ ഏപ്രിൽ 22 നും 23 നും നിർബന്ധമായും ഈ നിബന്ധന പാലിക്കണം. മുൻകൂർ സർട്ടിഫിക്കേഷൻ ലഭിക്കാൻ പരസ്യങ്ങൾ എം.സി.എം.സിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 19 വൈകുന്നേരം 6 മണി വരെയാണ്.

പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ എതിർകക്ഷികൾക്ക് മറുപടി നൽകാൻ അവസരം ലഭിക്കാത്തവിധത്തിൽ തെറ്റായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നടപടി.

NO COMMENTS