മലപ്പുറം: എടപ്പാളിലെ തീയേറ്ററില്‍ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരേയും പോക്‌സോ വകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്‌ഐക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്‌സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.