ബെംഗളൂരു ; കർണാടകയിൽ ബിജെപി നേതാവ് കെ. ജി ബൊപ്പയ്യ പ്രോടെം സ്പീക്കർ ആകും. ഇദ്ദേഹം ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . കർണാടകയിലെ മുൻ സ്പീക്കർ ആയിരുന്നു.
2011ൽ ബിജെപിക്ക് പിന്തുണ പിൻവലിച്ചവരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ആ നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമെന്ന് കോൺഗ്രസ് ആരോപിച്ചു.