പേരൂര്‍ക്കട: ഒരു മാസം മുമ്പ് ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ച് കോണ്‍ഗ്രസ് പുലിവാല് പിടിച്ചു. ഇന്നാണ് അടുത്ത മാസം 30 നു ആചരിക്കേണ്ട മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനം കോണ്‍ഗ്രസ് ആചരിച്ചത്. ഇതിനു ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസ് പട്ടം ബ്ളോക്ക് കമ്മിറ്റിയാണ്. പേരൂര്‍ക്കടയില്‍ ഗാന്ധിജിയുടെ ഫോട്ടോ വച്ച് വിളക്ക് കൊളുത്തി ഹാരാര്‍പ്പണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ചത്. ഇതിനു ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്‍ നേതൃത്വം നല്‍കി. സംഭവം തീയതി മാറിയതാണ് എന്നു മനസിലാക്കിയ നേതാക്കള്‍ സ്ഥലം വിട്ടു. ഇതു വിവാദമായതോടെ മാഹാത്മാഗാന്ധിയെ അവഹേളിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇത്തരം പരിപാടി സംഘടിപ്പിച്ചത് നേതൃത്വം അറിഞ്ഞില്ലെന്നും ഇതു അന്വേഷിക്കാന്‍ ഡി.സി.സിയെ ചുമതലപ്പെടുത്തിയതായി കെ.മുരളീധരന്‍ എം.എല്‍.എ അറിയിച്ചു.