പത്തനംതിട്ട: ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ആറന്മുള നിയോജക മണ്ഡലത്തില്‍ 4860 പുതിയ ശുദ്ധജല കണക്ഷനുകള്‍ നല്‍കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായ ത്തിലും ആവശ്യാനുസരണം പൈപ്പ് ലൈന്‍ എക്സ്റ്റഷന്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു. മണ്ഡലത്തിലെ 12 പഞ്ചായത്തുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
13.32 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലൂടെ ആറന്മുള മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം നേരിടുന്നവര്‍ക്ക് പദ്ധതി പരിഹാര മാകുമെന്ന് എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ ചെലവില്‍ 45 ശതമാനം കേന്ദ്ര സര്‍ക്കാരും, 55 ശതമാനം സംസ്ഥാന സര്‍ക്കാരും വിനിയോഗിക്കും.
സംസ്ഥാനത്തിന്റെ 55 ശതമാനം വിഹിതത്തില്‍ 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം അതത് തദ്ദേശ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താക്കളും വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തില്‍ എം എല്‍ എ ഫണ്ടും വിനിയോഗിക്കും.