കണ്ണൂർ : കണ്ണൂർ ചാവശേരിയിൽ വയോധികയായ അമ്മയെ മകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കരിയാടൻ പാർവതിയമ്മ(86) എന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലായിരുന്ന മകൻ സതീശൻ വാക്കുതർക്കത്തെ തുടർന്ന് പാർവതിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.