നിപ്പ വൈറസ് ; മലപ്പുറത്ത് സ്‌കൂളുകള്‍ തുറക്കുന്നതും ജൂണ്‍ 12 വരെ നീട്ടി

256

കോഴിക്കോട് : നിപ്പ വൈറസ് ഭീതിയെ തുടര്‍ന്ന് കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതും ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സ്‌കൂളുകള്‍ തുറക്കുന്നത് 12 വരെ നീട്ടിയതായി കളക്ടര്‍ യുവി ജോസ് നേരത്തെ അറിയിച്ചിരുന്നു.

NO COMMENTS