ഗുജറാത്തില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

244

അഹമ്മദാബാദ്: വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. ഗുജറാത്തിലെ കച്ചിലുള്ള ഒരു ഗ്രാമത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. സ്ഥിരമായുള്ള പരീക്ഷണപ്പറക്കല്‍ ഇന്നും നടത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ജംനഗറില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നു വീണത്. നിലത്ത് പതിച്ച വിമാനം പുല്‍മേട്ടില്‍ നിന്നിരുന്ന പശുക്കളെയും തട്ടിയെന്നും വിവരമുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS