നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലം ; പ്രമുഖ നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി

70

തിരുവനന്തപുരം : 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ച മലയാളത്തിലെ പ്രമുഖ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോടു അഹങ്കാരമാണു കാണിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോടു കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നു ചോദിച്ചു. അവര്‍ സമ്മതി ക്കുകയും ചെയ്തു. എന്നാല്‍ അവര്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചതെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY