ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

255
courtesy : mathrubhumi

ന്യൂഡല്‍ഹി: 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരു വശങ്ങളിലുമായാണ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്ബിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സംസ്കരിക്കുമെന്ന് ഗര്‍വാള്‍ റേഞ്ച് ഐജി സഞ്ജൈ ഗുന്‍ജയാല്‍ പറഞ്ഞു. 2013 ജൂണിലുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരുടെ പട്ടിക സപ്തംബറില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. 4,120 പേരാണ് കാണാതായവരുടെ പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 92 വിദേശികളും 421 കുട്ടികളും ഉള്‍പ്പെടുന്നു. രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ് പ്രളയം. ഉത്തരാഖണ്ഡ് കൂടാതെ ഹിമാചല്‍പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയും ബാധിച്ച പ്രളയത്തില്‍ ആറായിരത്തിലധികം പേര്‍ മരിച്ചതായാണ് കണക്ക്.

NO COMMENTS

LEAVE A REPLY