അവശ്യസേവനങ്ങള്‍ക്ക് 500 രൂപയുടെ ഉപയോഗം ഇന്ന് അര്‍ധരാത്രി വരെ മാത്രം

175

ന്യൂഡല്‍ഹി• അവശ്യസേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി ഇന്ന് അര്‍ധരാത്രി അവസാനിക്കും. സര്‍ക്കാര്‍, റെയില്‍വേ, വിമാനടിക്കറ്റ്, ആശുപത്രി, സര്‍ക്കാര്‍ സ്കൂളുകളിലെയും കോളജുകളിലെയും ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ന് കൂടി മാത്രമേ പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനാകൂ. ഈ മാസം 15 വരെ പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതോടെ അസാധുവാക്കിയ 500, 100 രൂപ നോട്ടുകളുപയോഗിച്ചുള്ള സാമ്ബത്തിക ഇടപാടുകള്‍ രാജ്യത്തു നിര്‍ത്തലാകും. എന്നാല്‍, അസാധു നോട്ടുകള്‍ ഈ മാസം അവസാനം വരെ ബാങ്കില്‍ നിക്ഷേപിക്കാം.

NO COMMENTS

LEAVE A REPLY