അ​തി​ര്‍​ത്തി​യി​ലെ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ നീ​ക്കം ചെ​യ്യുമെന്ന് ദ​ക്ഷി​ണ​കൊ​റി​യ

254

സി​യൂ​ള്‍ : ഉ​ത്ത​ര​കൊ​റി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലെ പ്ര​ചാ​ര​ണ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ നീ​ക്കം ചെ​യ്തു തു​ട​ങ്ങു​മെ​ന്നു ദ​ക്ഷി​ണ​കൊ​റി​യ അ​റി​യി​ച്ചു. പ​ര​സ്പ​ര വി​ശ്വാ​സം വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ ന​ട​പ​ടി​യാ​ണി​തെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ചോ​യി ഹ്യൂ​ണ്‍​സു പ​റ​ഞ്ഞു. ‌ ഉ​ത്ത​ര കൊ​റി​യ​ന്‍ വി​രു​ദ്ധ വാ​ര്‍​ത്ത​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും പോ​പ് സം​ഗീ​ത​വു​മാ​ണ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്തി​രു​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​ഇ​ന്നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കൊ​റി​യ​ക​ള്‍ ത​മ്മി​ലു​ള്ള ശ​ത്രു​ത അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി​യി​രു​ന്നു.

NO COMMENTS