തൂത്തുക്കുടി : തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. വെടിവെയ്പ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. വേദാന്ത
സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചു. മാര്‍ച്ച് തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേരെയും പ്ലാന്റിനു നേരെയും കല്ലേറു നടത്തുകയായിരുന്നു. പൊലീസ് വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറിലും ലാത്തിച്ചാര്‍ജിലും സമരക്കാരും പൊലീസുകാരുമുള്‍പ്പെടെ 100 ഒാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈകോടതി ഉത്തരവ് പ്രകാരം പ്ലാന്റിന് സംരക്ഷണം നല്കാന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.