കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍റെ വീട്ടിലെ സഹായി മരിച്ച നിലയില്‍. ചെറുപുഴ പാടിയോട്ടുംചാലില് പ്രസാദ് (27) ആണ് മരിച്ചത്. സുധാകരന്റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍കിടന്ന പ്രസാദിനെ രാവിലെ ഉണരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരി വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.