കൊച്ചി : ആലുവ എടത്തലയില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിവൈഎസ്പിയാണ് ശുപാര്‍ശ ചെയ്തത്. ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെയാണ് മഫ്തിയിലുള്ള പൊലീസ് മര്‍ദിച്ചത്. മര്‍ദനമേറ്റ യുവാവിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിനെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
മഫ്തിയില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരുടെ സ്വകാര്യ വാഹനത്തില്‍ ഉസ്മാന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇത്ചൊല്ലി വാക്കേറ്റമുണ്ടാകുകയും കാറില്‍ നിന്നിറങ്ങിയ പൊലീസ് സംഘം യുവാവിനെ മര്‍ദിച്ചെന്നുമാണ് പരാതി. മര്‍ദനത്തിനു ശേഷം ഉസ്‍മാനെ കാറില്‍ കയറ്റി എടത്തല പെലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ സംഘം അവിടെ വച്ചും മര്‍ദിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.