ശബരിമല ദര്‍ശനം നടത്താനൊരുങ്ങിയ ആക്ടിവിസ്റ്റ് ബിന്ദുവിന് നാട്ടില്‍ വിലക്ക്

181

കോഴിക്കോട് : ശബരിമല ദര്‍ശനം നടത്താനൊരുങ്ങിയ ബിന്ദുവിന് നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്ദുവിനാണ് (43) വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ വിലക്കേര്‍പ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടില്‍ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കീട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. അതേസമയം, വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും ഇവര്‍ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിനെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പൊലീസ് സാഹസികമായി രക്ഷിച്ച്‌ ഇന്നലെ മടക്കി അയക്കുകയായിരുന്നു.

NO COMMENTS