വായ്‌പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

232

ആലപ്പുഴ : കുട്ടനാട്ടില്‍ കാര്‍ഷിക വായ്‌പാ തട്ടിപ്പ് നടത്തിയ കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടനാട് വികസന സമിതി ഓഫീസില്‍ വച്ച്‌ ചൊവ്വാഴ്ചയാണ് ഫാദര്‍ പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ആകെ 12 കേസുകളാണ് പീലിയാനിക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്‌പകളുടെ മറവില്‍ കുട്ടനാട്ടില്‍ കോടികളുടെ തട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണം.

NO COMMENTS