ഉന്നത തലങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ ഗവൺമെന്റിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വി. എസ്. ശിവകുമാർ എം. എൽ. എ

179

തിരുവനന്തപുരം: സമൂഹത്തിനെ മുഖ്യ ധാരയിലേക്കെത്തിക്കാൻ ധീവര മഹാസഭയ്ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന് വി. എസ്. ശിവകുമാർ എം. എൽ. എ. കേരള ധീവര മഹാസഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം എം. എൻ. വി. ജി. അടിയോടി ഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കടലോര കായലോര മേഖലയിൽ അധിവസിക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന ധീവര സമൂഹം, സംസ്ഥാനത്ത് നാൽപതിലത്തികം വരുന്ന തീരദേശ നിയോജക മണ്ഡലങ്ങൾ നിർണായകമായ ശക്തിയാണെന്ന വസ്തുത നിർഭാഗ്യവശൽ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധീവര മഹാസഭ ജില്ലാ പ്രസിഡന്റ് എൻ. കെ. സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്. രത്നകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതിയംഗം വേളി ബാബു, ടി. എസ്. മുരളി, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. മറ്റെല്ലാ സമുദായങ്ങളും വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലായിട്ടും ഇന്നും നമ്മൾ ഈ രംഗത്ത് അന്യരാണ്. സംഘടനയെന്നതു കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയാണ് ഉദ്ദേശിക്കുന്നതെന്നും ആ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ശക്തി ഇന്ന് ഈ സംഘടനക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS