കൊച്ചിയില്‍ വീട്ടമ്മയുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ പ്രതിഷേധം ; ദേഹത്ത് പെട്രോളൊഴിച്ച്‌ പ്രതിഷേധിച്ച്‌ നാട്ടുകാര്‍

199

കൊച്ചി: കൊച്ചിയില്‍ സുഹൃത്തിന്‍റെ ബാങ്ക് വായ്പ്ക്കു ജാമ്യം നിന്നതിന്‍റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടില്‍ പ്രീത ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം. പ്രീതക്കു പിന്തുണയുമായി നിരവധി നാട്ടുകാരാണ് പ്രദേശത്തു സംഘടിച്ചിരിക്കുന്നത്. നാട്ടുകാര്‍ ദേഹത്ത് പെട്രോളൊഴിച്ച്‌ ആത്മഹത്യാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പെട്രോളും മണ്ണെണ്ണയുമായാണ് പ്രതിഷേധക്കാര്‍ സ്ഥലത്തു തടിച്ചുകൂടിയത്. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാട്ടുകാരില്‍ പലരും പെട്രോളില്‍ കുളിച്ചു നില്‍ക്കുകയാണ്. ജപ്തി നടപടിയുമായി മുന്നോട്ടുപോയാല്‍ തീകൊളുത്തുമെന്നാണ് ഭീഷണി. ഭൂമാഫിയ്ക്കു വേണ്ടിയാണ് ബാങ്ക് ഇടപെടുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. സംഘര്‍ത്തില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്. ജപ്തി അംഗീകരിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മിഷന്‍ ഇന്നു രാവിലെ ഇവിടേക്ക് എത്തുമെന്നാണ് വിവരം.സുഹൃത്തിന് രണ്ടര ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ 2.30 കോടി രൂപ കുടിശികയെന്ന കണക്കുണ്ടാക്കി പ്രീതയുടെ രണ്ടരക്കോടി രൂപ മതിപ്പു വില കണക്കാക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമമാണ് ബാങ്ക് നടത്തുന്നത്.

NO COMMENTS