വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢിക്ക് നേരെ ആക്രമണം

219

വിശാഖപട്ടണം: വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തിന് കുത്തേറ്റു . ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ഇടത് കൈക്കാണ് പരിക്ക്. അക്രമിയെ വിമാനത്താവളം പൊലീസ് പിടികൂടി. സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗന്‍ മോഹന്‍ റെഡ്ഢിയെ കുത്തിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് വൈഎസ്‌ആര്‍ പറഞ്ഞു.
160 സീറ്റുകളില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.

NO COMMENTS