ചെന്നൈ : തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതിയാണ് സ്പീക്കറുടെ നടപടി ശരിവച്ചത്. ടിടിവി ദിനകരന്‍ പക്ഷത്തെ എംഎല്‍എ മാരെയാണ് അയോഗ്യരാക്കിയത്.ജസ്റ്റിസ് എന്‍ സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന എംഎല്‍എമാരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.