കോഴിക്കോട് : കുറ്റ്യാടി നെട്ടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി 12.30ഓടെ ബോംബേറുണ്ടായിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്തും,നാദാപുരം, കുറ്റ്യാടി മേഖലയില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.