തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം. നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അറിയിക്കും. സാധാരണ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.