മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ മുസ്‌ലിം ലീഗ് പതാക

836

മലപ്പുറം : മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ മുസ്ലീം ലീഗ് പതാക. കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്‍റെ കൊടി കെട്ടിയത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ ലീഗ് കൊടി പ്രത്യക്ഷപ്പെട്ടത്. രാജ്യസഭാ സീറ്റ് കെ എം മാണിക്ക് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ കളിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാകാം കോണ്‍ഗ്രസ് ഓഫീസില്‍ ലീഗ് കൊടി വന്നത് എന്ന നിഗമനത്തിലാണ് പ്രവര്‍ത്തകര്‍.

NO COMMENTS