മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഐ.എം. വിജയന്‍ 10.5 ലക്ഷം രൂപ നല്‍കി

195

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ 10.5 ലക്ഷം രൂപ കൈമാറി. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലൂടെ സമാഹരിച്ച തുകയാണ് വിജയന്‍ മുഖ്യമന്ത്രിയ്ക്കു കൈമാറിയത്. ഐ.എം.വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണു കൊല്‍ക്കത്ത കല്യാണി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കേരളത്തിന് വേണ്ടി മത്സരം സംഘടിപ്പിച്ചത്. ഓള്‍ സ്റ്റാര്‍ റെഡ്‌സ്, ഓള്‍ സ്റ്റാര്‍ ബ്ലൂസ് എന്നീ ടീമുകളാണു കളിച്ചിരുന്നത്. കളി 1-1 സമനിലയില്‍ സമാപിച്ചു. റെഡ്‌സിനെ ജോപോളും ബ്ലൂസിനെ മുന്‍ ഇന്ത്യന്‍ നായകന്‍ ദേബ് ജിത് ഘോഷും നയിച്ചു.

NO COMMENTS