ജനീവ : 2018ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലുണ്ടായ പ്രളയമെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ആള്‍നാശം കണക്കാക്കിയാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമ്ബത്തിക നഷ്ടത്തിന്റെ കണക്കെടുപ്പില്‍ ആഗോള ദുരന്തങ്ങളില്‍ നാലാമതാണ് ഓഗസ്റ്റിലുണ്ടായ പ്രളയമെങ്കിലും,ദുരന്തം വിതച്ച മരണം വളരെ വലുതാണ്. ഇക്കാര്യം ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിലയിരുത്തിയിട്ടുള്ളത്. മാത്രമല്ല, 1924-നുശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം എന്ന് തന്നെ പറയാം. 54 ലക്ഷം പേരെ ഇത് പൂര്‍ണ്ണമായും ബാധിച്ചിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ട് നിലവിലെ കണക്ക് പ്രകാരം 223 പേര്‍ മരിച്ചു. ഇതില്‍ 14 ലക്ഷം പേര്‍ക്ക് വീടുവിട്ടുപോകേണ്ടി വന്നു. കൂടാതെ,സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാമ്ബത്തിക നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.