കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ അജ്ഞാത സംഘത്തിന്റെ റോക്കറ്റ് ആക്രമണം

270

ന്യൂഡല്‍ഹി: ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെയാണ് അജ്ഞാത സംഘം റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കെട്ടിടത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നയതന്ത്ര കാര്യാലയത്തിന്റെ പരിസരത്ത് റോക്കറ്റ് പതിച്ചെങ്കിലും ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

NO COMMENTS