വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ 33 സര്‍ക്കുലര്‍ റദ്ദാക്കി

243

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെയുള്ളവ റദ്ദാക്കി. സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയിരിക്കുന്നത്. കേസിന്റെ അന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയിരിക്കുന്നത്.

NO COMMENTS