കോഴിക്കോട് : സംസ്ഥാനത്ത് നിപ്പ ആശങ്കകള്‍ അവസാനിച്ച സാഹചര്യത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്‌ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈസിനെ തുടര്‍ന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഇത്തവണ വേനല്‍ അവധിയും കഴിഞ്ഞ് അധികമായി കിട്ടിയ പതിനൊന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌ക്കൂളില്‍ എത്തുന്നത്.