കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്‌ക്കര്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും താന്‍ പരാതി നല്‍കിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌ക്കര്‍ക്കെതിരെ കേസെടുത്തത്.