ആറ്റിങ്ങല്‍: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാനുമായ ഡി.ജയറാം (78) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതദേഹം ഉച്ചയ്‌ക്ക് 2 മണി മുതല്‍ ആറ്റിങ്ങല്‍ നഗരസഭയിലും 3 മണിക്ക് ആറ്റിങ്ങല്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്‌ക്കും. 5 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: രാജലക്ഷ്മി, മക്കള്‍: അഡ്വ. സി.ജെ. രാജേഷ് കുമാര്‍ (മുന്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, നിലവില്‍ കൗണ്‍സിലര്‍), സി.ജെ. ഗിരീഷ് കുമാര്‍. മരുമകള്‍: സ്മിത.|