ഇടുക്കി : അധ്യാപിക സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്പെന്ഷന്. ഗവ. എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന് ബാബുരാജിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ഇൗ ക്രൂരകൃത്യം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയാതിനാണ് സസ്പെന്ഷന്. കുട്ടി കുസൃതി കാട്ടിയെന്നും ഇതിന്റെ പേരില്‍ അടിച്ചപ്പോള്‍ കുട്ടി തിരിഞ്ഞതിനാലാണ് പുറത്ത് അടിയേറ്റതെന്നും അധ്യാപിക പറഞ്ഞതായി സ്കൂള്‍ പ്രഥമാധ്യാപകന് അറിയിച്ചിരുന്നു. എന്നാല്‍ വിവരമറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നതാണ് പ്രധാനാധ്യാപകനെതിരായ കുറ്റം. അധ്യാപിക ഷീല അരുള്‍ റാണിയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.