മലപ്പുറം : സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍, ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചതായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില് കടുത്ത നടപടി നേരിടേണ്ടിവരും. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.