തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജുമെന്റുകള്‍ കോടതിയിലേക്ക്. ഉത്തരവ് നടപ്പാക്കിയാല്‍ 120 ശതമാനം ചികിത്സാചിലവ് കൂടുമെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം.ആശുപത്രി ജീവനക്കാര്‍ക്കു മുഴുവന്‍ ഇത്തരത്തില്‍ വേതനം നല്‍കേണ്ടിവരുമ്ബോള്‍ വന്‍ സാമ്ബത്തിക ബാധ്യതയുണ്ടാകുമെന്നും ഈ അവസ്ഥ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ഇതിനു കഴിഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.