ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്നു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട് രാവിലെ 11.10 നും 12നും ഇടയ്ക്ക് ഡി വിജയകുമാറിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി രാജിവ് പള്ളത്ത് ഉച്ചയ്ക്ക് 12ന് പത്രിക നല്‍കും. ബി.ജെ .പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള ഉച്ചയ്ക്ക് രണ്ട് മണിക്കാവും പത്രിക നല്‍കുക.