നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള റിബ വൈറി മരുന്ന് കോഴിക്കോട് എത്തിച്ചു

249

കോഴിക്കോട് : നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു. റിബവൈറിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. 8000 റിബവൈറിന്‍ ഗുളികകളാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. നിപ്പ വൈറസിനെതിരെ പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്. മരുന്നുകള്‍ പരിശോധിച്ച ശേഷമെ വിതരണം ചെയ്യുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

NO COMMENTS