കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

930

ന്യൂഡല്‍ഹി : രാജ്യത്ത് കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും, ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും റാത്തോഡ് വ്യക്തമാക്കി.

NO COMMENTS