കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര് മരിച്ചു. അബ്ദൂല്‍ സലീമിന്റെ മകള്‍ ദില്‍ന (9), ദില്‍നയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് പേരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലുണുള്ളത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. നാട്ടുകാരുടേയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒമ്പത് പേര് ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കരിഞ്ചോല സ്വദേശി ഹസ്സന്റെ കുടുംബത്തിലെ ഏഴ് പേരെയും അബ്ദുര്‍റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. നാല് തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം. പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.