അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കി

313

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്കൂള്‍ ബസുകള്‍ക്കും ജിപിഎസ് നിര്‍ബന്ധമാക്കി. ഇതിനെ സംബന്ധിച്ച്‌ ഉത്തരവിറക്കിയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞനിറം നിര്‍ബന്ധമാക്കിയത് തുടരും. നിയമലംഘനം കണ്ടെത്താന്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി പരിശോധന നടത്തും. ജോയിന്റ് ആര്‍.ടി.ഒമാരുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ നോഡല്‍ ഓഫീസര്‍മാരായി സമിതിയുണ്ടാക്കിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ ഡ്രൈവര്‍മാരാക്കാവൂ. ഡോര്‍ അറ്റന്‍ഡര്‍മാരെ നിയമിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

NO COMMENTS