ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ സുരാബായയിലെ മൂന്ന് പള്ളികല്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. പുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുമിനിറ്റിനിടെ മൂന്നിടങ്ങിടങ്ങളിലായി നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിയിട്ടുണ്ട്.