കര്‍ണാടകയില്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്

318

ബെംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാണെന്ന് സോണിയ ഗാന്ധി ദേവഗൗഡയെ അറിയിച്ചു. കര്‍ണാടകത്തില്‍ വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള ശ്രമത്തിലാണ് ബിജെപി. 111 സീറ്റുകളാണ് ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ കൈപ്പിടിയിലൊതുക്കേണ്ടത്. നിലവിലെ നില അനുസരിച്ച്‌ ബിജെപി 107 സീറ്റുകളും കോണ്‍ഗ്രസ് 72 സീറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ജെഡിഎസ് 41 സീറ്റുകള്‍ സ്വന്തമാക്കി മൂന്നാം സ്ഥാനത്തും രണ്ട് സീറ്റുകള്‍ സ്വന്തമാക്കി മറ്റ് പാര്‍ട്ടികള്‍ നാലാം സ്ഥാനത്തുമാണുള്ളത്. ആറോളം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോഴുള്ള കണക്കുകളാണിത്.

NO COMMENTS